മലയാളത്തിലെ ആദ്യ സോംബി ചിത്രം; 'രാ' ഒരുങ്ങുന്നു

By mathew.08 05 2021

imran-azhar 


മലയാളത്തിലെ ആദ്യ സോംബി ചിത്രമായ 'രാ' പുരോഗമിക്കുന്നു. ചിത്രത്തിന്റെ സ്നീക്ക് പീക്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഭയം എന്ന വികാരത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതേവരെ മലയാളത്തില്‍ പരീക്ഷിച്ചിട്ടില്ലാത്ത മേഖലയാണ് സോംബി ചിത്രങ്ങള്‍. പാട്ടും ഡാന്‍സും കോമഡിയും ഒന്നുമില്ലാതെ, ഭയം എന്നതിനെ മാത്രമായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. മലയാള  സിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങള്‍.

 


'നൈറ്റ്ഫാള്‍ പാരനോയ' എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്. സാധാരണ സിനിമകളില്‍ കണ്ടുവരുന്ന പാട്ട്, ഡാന്‍സ്, കോമഡി എന്നിവ ഒന്നുമില്ലാതെ ഭയം എന്ന വികാരത്തെ മാത്രം മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്. കിരണ്‍ മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ 'ബ്രഹ്‌മപുരി' എന്ന ഹൊറര്‍ ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടാളകര്‍' എന്ന ത്രില്ലര്‍ ചിത്രത്തിന്റെയും സംവിധായകനാണ്. മനു ഗോപാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായിരുന്നു മനു. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കര്‍ ആണ് രാ നിര്‍മ്മിക്കുന്നത്.

 

OTHER SECTIONS