അതേ കുട്ടി മലയാളി അല്ല ! വാട്ട്സ് ആപ്പ് സ്റ്റാറ്റസും ജനഹൃദയവും കീഴടക്കി കൊച്ചുമിടുക്കി

By Aswany mohan k.07 06 2021

imran-azhar 

 

കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ ഒരു കൊച്ചു മിടുക്കിയുടെ പിന്നാലെയാണ്.
പുരികവും ചുണ്ടും വരെ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ കാഴ്ചയില്‍ മലയാളിയെന്ന് തോന്നുമെങ്കിലും കൊല്‍ക്കത്ത സ്വദേശിനിയായ അഞ്ച് വയസുകാരിയായ ഏയ്ഞ്ചല്‍ റിതിയാണ് വൈറല്‍ വീഡിയോകളിലെ ഇപ്പോഴത്തെ സൂപ്പര്‍ താരം.

 

 

View this post on Instagram

A post shared by Angel riti..(jyoti mehra) (@jyotikumari2390)

" target="_blank">

 

മലര്‍കളെ മലര്‍കളെ എന്ന ഗാനത്തിന് ഈ കൊച്ചുമിടുക്കി നടത്തിയ ഭാവാഭിനയം തകര്‍ത്തതിന് പിന്നാലെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിലും ഈ കുഞ്ഞിന്‍റെ മുഖം നിറയുകയാണ്.

 

വാലിട്ട് കണ്ണെഴുതി വെറൈറ്റി പൊട്ടും തൊട്ട് സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ റണ്‍ റണ്‍ ഐ ആം ഗോണ ഗെറ്റ് ഇറ്റ് എന്ന ഗാനത്തിന് കൂടെ പാടുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഗിന്നസ് പക്രു അടക്കമുള്ളവര്‍ പങ്കുവച്ചിരുന്നു.

 

View this post on Instagram

A post shared by Angel riti..(jyoti mehra) (@jyotikumari2390)

" target="_blank">

 


മകളുടെ കഴിവുകള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാണ് യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലും മകളുടെ പേരില്‍ അക്കൌണ്ട് തുറന്നത്.

 

പൊലീസിലാണ് റിതിയുടെ അമ്മ ജോലി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റിതിയെ പിന്തുടരുന്നത് അന്‍പതിനായിരത്തിലധികം ആളുകളാണ് പിന്തുടരുന്നത്.

 

View this post on Instagram

A post shared by Angel riti..(jyoti mehra) (@jyotikumari2390)

" target="_blank">

 

 

 

OTHER SECTIONS