ഓസ്‌കര്‍ നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന്: 'നാട്ടു നാട്ടു'വില്‍ പ്രതീക്ഷയോടെ ഇന്ത്യ, ഷോര്‍ട് ലിസ്റ്റില്‍ 4 ഇന്ത്യന്‍ ചിത്രങ്ങള്‍

By Priya.24 01 2023

imran-azhar

 


ഓസ്‌കര്‍ നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന്.വിവിധ വിഭാഗങ്ങളിലായി ആര്‍.ആര്‍.ആര്‍ അടക്കം നാല് ഇന്ത്യന്‍ ചിത്രങ്ങളാണ് നാമനിര്‍ദേശം ലഭിക്കാന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

 

വൈകീട്ട് 7 മണിക്കാണ് പ്രഖ്യാപന ചടങ്ങ്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ ആണ് ഇന്ത്യന്‍ പ്രതീക്ഷയില്‍ മുന്നിലുള്ളത്. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

 

ഇന്റര്‍നാഷ്ണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പാന്‍ നളിന്റെ ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' , ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ഓള്‍ ദ ബ്രത്ത്‌സ്', ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തില്‍ 'ദി എലെഫന്റ് വിസ്‌പേഴ്‌സും' ഓസ്‌കര്‍ നാമനിര്‍ദേശം പ്രതീക്ഷിക്കുന്നുണ്ട്.

 

'ദി ഫേബള്‍മാന്‍സ്', 'ട്രയാങ്കിള്‍ ഓഫ് മാഡ്‌നസ്', 'ദ ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍' എന്നിവയ്ക്കായിരിക്കും നാമനിര്‍ദേശ പട്ടികയില്‍ ആധിപത്യമെന്നാണ് കരുതുന്നത്.

 

മികച്ച ചിത്രമാകാന്‍ ജെയിംസ് കാമറൂണിന്റെ 'അവതാര്‍ ദി വെ ഓഫ് വാട്ടര്‍', ടോം ക്രൂസിന്റെ 'ടോപ് ഗണ്‍ മാവെറിക്' എന്നിവയും മല്‍സരരംഗത്തുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരാഴ്ച നീണ്ട വോട്ടെടുപ്പ് അവസാനിച്ചത്.

 

സാമുവല്‍ ഗോള്‍ഡ്‌വിന്‍ തിയറ്റിലെ ചടങ്ങില്‍ അലിസന്‍ വില്യംസും റിസ് അഹ്മദും ചേര്‍ന്ന് 23 വിഭാഗങ്ങളിലെ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 12നാണ് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

 

 

 

 

OTHER SECTIONS