By web desk.11 05 2023
കൊച്ചി: മലയാള സിനിമയിലെ അഞ്ചു നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലെന്ന് വിവരം. വിദേശത്ത് നിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം എത്തുന്നു എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണഅ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.
മലയാള സിനിമയിലെ നടന്‍ കൂടിയായ നിര്‍മാതാവ് 25 കോടി രൂപ പിഴയടച്ചു എന്നാണ് സൂചന. ഇദ്ദേഹം വിദേശത്തു നിന്ന് വന്‍ തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് 25 കോടി പിഴയടച്ചത്.
നിരീക്ഷണത്തിലുള്ള അഞ്ച് നിര്‍മാതാക്കളില്‍ നാലു പേരെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തുവരുന്നു. മറ്റു നിര്‍മാതാക്കളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.