ഹോളിവുഡ് താരം ഹെലെൻ മക്രോറി അന്തരിച്ചു

By Aswany mohan k .17 04 2021

imran-azhar

 

 


ഹോളിവുഡ് താരം ഹെലെൻ മക്രോറി (52) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് ഭർത്താവ് ഡാമിയൻ ലെവിസ് ട്വിറ്ററിലൂടെ അറിയിച്ചു.

 

 

 

 

പീറ്റർ മോർഗന്റെ ക്വീൻ, ദ് സ്പെഷൽ റിലേഷൻഷിപ്പ്‌ എന്നീ സിനിമകളിലും ഹാരിപോർട്ടർ സീരീസിലെ അവസാന മൂന്നു സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

 

 

‘കാൻസർ ബാധയെ തുടർന്നാണ് ഹെലൻ മരിച്ചത്. സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് സമാധാനപരമായായാണ് അവൾ ഈ ലോകത്ത് നിന്നും വിടവാങ്ങിയത്.

 

മരണത്തെ നിർഭയമായി നേരിട്ടു . അവളുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. നീ മനോഹരമായി പ്രകാശിച്ചു, വിട'; ഭർത്താവ് ഡാമിയൻ ലൂയിസ് ട്വിറ്ററിൽ കുറിച്ചു.

 

 

 

 

ഡ്രാമ സെന്റർ ലണ്ടനിൽ നിന്നു പഠിച്ചിറങ്ങിയ ഹെലെൻ 1990 ൽ ദ് ഇംപോർട്ടൻസ് ഓഫ് ബീയിങ് എന്ന നാടകത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത് .

 

1994ൽ ടോം ക്ലൂസ് ചിത്രം ഇന്റർവ്യൂ വിത്ത് ദ് വാംപയിറിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അവർ ഹോളിവുഡിൽ എത്തി. പീക്കി ബ്ലൈൻഡേഴ്സ് ടെലിവിഷൻ സീരീസിലെ പോളി ഗ്രേ എന്ന കഥാപാത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

 

 

View this post on Instagram

A post shared by Peaky Blinders (@peakyblindersofficial)

" target="_blank">

 

 

OTHER SECTIONS