ഹിഗ്വിറ്റയുടെ വിലക്ക് തുടരുമെന്ന് ഫിലിം ചേംബർ; നിയമനടപടികളുമായി മുന്നോട്ടെന്ന് സംവിധായകൻ ഹേമന്ദ് ജി. നായർ

By Lekshmi.06 12 2022

imran-azhar

 

 


കൊച്ചി: ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംവിധായകൻ ഹേമന്ദ് ജി. നായർ. കൊച്ചിയിൽ ഫിലിം ചേബറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഹേമന്ദിന്റെ പ്രതികരണം.കഥാമോഷണം ആരോപിച്ച് എൻ.എസ്. മാധവൻ ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്.

 


അതേസമയം, എൻ.എസ്. മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നും ഹിഗ്വിറ്റ സിനിമയുടെ പേരിന് വിലക്ക് തുടരുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി.ഹിഗ്വിറ്റ എന്ന ചെറുകഥ മോഷ്ടിച്ചുവെന്നാണ് എൻ. എസ്. മാധവന്റെ ആരോപണം.

 

അതേസമയം, ഈ ചെറുകഥയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.ഹിഗ്വിറ്റ എന്ന ചെറുകഥയും സിനിമയുടെ ഉപസംഹാരവും അണിയറ പ്രവർത്തകർ ഫിലിം ചേംബറുമായി നടത്തിയ ചർച്ചക്കിടെ കൊണ്ടുവന്നിരുന്നു. എൻ.എസ്. മാധവൻ നൽകിയ പരാതിയിൽ കഥാമോഷണമടക്കമുള്ള കാര്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

 

OTHER SECTIONS