120 ഭാഷകളിൽ പാടുന്ന പെൺകുട്ടി ; മലയാളികളുടെ അഭിമാനമായി സുചേത

By online desk .24 09 2020

imran-azhar


സുചേത സതീഷ് ദുബായിൽ താമസിക്കുന്ന മലയാളി പെൺകുട്ടി, മലയാളം മാത്രമെല്ല അറബി ഭാഷയും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച പാട്ടുകാരി. അറബി ഭാഷയില്‍ സുചേതന ആലപിച്ച പ്രണയഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു . വളരെ അനായാസമായി അറബി പാട്ടുകൾ പാടുന്ന സുചേത സതീഷിന് പാട്ടില്‍ രണ്ടു ലോക റെക്കോര്‍ഡുകളുള്ളത് . സുചേതനയുടെ ഹബീബീ എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

 

ദുബായിൽ പത്താം ക്ലാസിൽ പഠിക്കുന്ന സുചേത 102 ഭാഷകളിൽ പാടി രണ്ട് ലോക റെക്കോർ‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ 120 ഭാഷകളിൽ പാടും. ഒരു സംഗീത കച്ചേരിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനും ഒരു കുട്ടി ഏറ്റവും ദൈർഘ്യമേറിയ കച്ചേരി അവതരിപ്പിച്ചതിനുമാണ് റെക്കോർഡുകൾ. കഴിഞ്ഞ ദിവസം സുചേത ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർ‍ഡും സ്വന്തമാക്കിയിട്ടുണ്ട് ഈ മിടുക്കി കുട്ടി.

 

 

 

സുചേതാ സതീഷ് ആലപിച്ച യാ ഹബീബി എന്ന ഗാനം ഇരുകയ്യും നീട്ടിയാണ് സംഗീതാസ്വാദകർ ഏറ്റെടുത്തത്. ഡോ.വിമൽകുമാറാണ് സംഗീതസംവിധായകൻ .പാട്ട് ദുബായിൽ ചലച്ചിത്ര നടൻ മമ്മൂട്ടിക്ക് സുചേത സമ്മാനിക്കുകയും ചെയ്തിരുന്നു.സുചേതയുടെ പട്ടു കേട്ടപ്പോൾ പല പ്രമുഖരും അവളെ അഭിനന്ദിക്കുകയും ആശസകൾ അറിയിക്കുകയും ചെയ്തു.

suchetha-1

 

യാ ഹ ബീ ബി എന്ന പാട്ടുകേട്ടതോടെ സുചേതയെ മുമ്പെ അറിയാമെന്നും നല്ലൊരു പാട്ടുകാരിയാണെന്നും ഈ ഗാനം കേട്ട് എം ജയചന്ദ്രന്‍ പറഞ്ഞു.ദുബായിൽ ഡോക്ടറായ കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷ്–സുമിത ദമ്പതികളുടെ മകൾ സുചേതാ സതീഷ് ആലപിച്ച യാ ഹബീബി എന്ന ഗാനമാണ് സംഗീതാസ്വാദകർ ഏറ്റെടുത്തത്. 

 


കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തിൽ ട്രിബ്യൂട്ട് ഗാനവും സുചേത എന്ന കൊച്ചുമിടുക്കിയുടെ ശബ്ദത്തിലൂടെ വ്യാഴാഴ്ച പുറത്തിറങ്ങിരുന്നു.നാലാം വയസിൽ സംഗീതലോകത്തേക്ക് പ്രവേശിച്ച സുചേത ഇപ്പോൾ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടുന്നുണ്ട്. 2015 ൽ ഇന്ത്യൻ പ്രധാനമന്ത്രി ദുബായി സന്ദര്ശിച്ചപ്പോൾ യുഎഇ ദേശീയഗാന ടീമിൽ അംഗമാകാനുള്ള അവസരവും സുചേതക്ക് ലഭിച്ചിരുന്നു. 

OTHER SECTIONS