By Ashli Rajan.06 02 2023
അപ്പു പത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്, സൈജു വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് ഇരട്ട.കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെന്‍ഡില്‍ ഹൗസ് ഫുള്‍ ഷോയുമായി മുന്നോട്ടു കുതിക്കുകയാണ്.
ജോസഫിലും പൊറിഞ്ചു മറിയം ജോസിലും ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു, ഇത്തവണ അഭിനയത്തില്‍ മത്സരിക്കുന്നത് തന്നോട് തന്നെയാണ്.
ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകര്‍ക്കും പ്രേക്ഷകര്‍ക്കും മികച്ച അഭിപ്രായമാണ്.
സംവിധാനം രോഹിത് എംജി കൃഷ്ണന്‍ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍ മനു ആന്റണി, ആര്‍ട്ട് ദിലീപ് നാഥ് , വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ്, സ്റ്റണ്ട്‌സ് കെ രാജശേഖര്‍ എന്നിവരാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.