ഇഷ്ക് തമിഴ് റീമേക്ക് ഒരുങ്ങുന്നു; ആസൈ ഫസ്റ്റ് ലുക്ക് വൈറൽ

By santhisenanhs.22 09 2022

imran-azhar

 

നിരൂപക ശ്രദ്ധ നേടി വിജയിച്ച ഷെയ്ൻ നിഗം ചിത്രം ഇഷ്കിന്റെ തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. കതിർ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംവിധായകൻ വിഘ്നേഷ് ശിവൻ ആണ് പോസ്റ്റർ റിലീസ് ചെയ്തത്.

 

ആസൈ എന്നാണ് ചിത്രത്തിന്റെ പേര്. ദിവ്യ ഭാരതിയാണ് നായികയായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശിവ മോഹായാണ്. ഛായാഗ്രാഹണം ബാബു കുമാര്‍, ചിത്ര സംയോജനം ആര്‍ സുന്ദര്‍ശൻ, സംഗീത സംവിധാനം രേവയാണ്. സിനിമയുടെ തെലുങ്ക് റീമേക്കിൽ നായകനായി സഞ്‍ജ തേജയും നായികയായി പ്രിയാ വാര്യരുമാണ് എത്തിയത്. എസ് എസ് രാജു സംവിധാനം ചെയ്‍ത ചിത്രം 2021 ജൂലൈ 30നാണ് റിലീസിനെത്തിയത്.

 

അനുരാഗ് മോഹന്റെ ആദ്യ സംവിധാന ചിത്രമാണ് ഇഷ്‍ക്. ഷെയ്‍ൻ നിഗവും ആൻ ശീതളും അഭിനയിച്ച സിനിമ ഇ 4 എന്റര്‍ടെയ്‍ൻമെന്റ് ആണ് ചിത്രം നിര്‍മിച്ചത്. ആസൈ യുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല ഈ വർഷം അവസാനത്തോടു കൂടി റിലീസിനെത്തുമെന്നാണ് സൂചന.

OTHER SECTIONS