By Lekshmi.24 01 2023
നീണ്ട ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിലേക്ക് മടങ്ങി എത്താൻ തയാറെടുക്കുകയാണ്.നടന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനാണ് ഏറ്റവും ആദ്യം പുറത്തെത്തുന്ന ഷാറൂഖ് ഖാൻ ചിത്രം.ജനുവരി 26നാണ് സിനിമ റിലീസ് ചെയ്യുന്നത്.
പഠാന് പിന്നാലെ അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനും തിയറ്ററുകളിൽ എത്തും.ജൂൺ 2നാണ് ജവാൻ പ്രദർശനത്തിനെത്തുന്നത്.നയൻതാരയാണ് ചിത്രത്തിലെ നായിക.നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.പഠാനെ പോലെ ഏറെ പ്രതീക്ഷ നൽകുന്ന നടന്റെ ചിത്രമാണിത്.
പഠാൻ തിയറ്ററുകളിൽ എത്തുമ്പോൾ ഇനി ജവാനെ കുറിച്ചാണ് ആരാധകർക്ക് അറിയേണ്ടത്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പഠാൻ സിനിമക്കൊപ്പം ഉണ്ടാകുമോ എന്ന് ഷാറൂഖിനോട് തന്നെ തിരക്കുകയാണ് ആരാധകർ.ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചോദിച്ചത്.ഇതിന് രസകരമായ ഉത്തരമാണ് എസ്. ആർ.കെ നൽകിയിരിക്കുന്നത്.
'നമ്മുടെ ടീസർ സ്നേഹത്തിനോടൊപ്പമാണ് വരുന്നതെന്നും ചിത്രത്തിനോടൊപ്പമല്ലെ'ന്നായിരുന്നു മറുപടി.ഇത് ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്.സൽമാൻ ഖാൻ ചിത്രമായ കിസി ക ഭായ് കിസി കി ജാൻ, അജയ് ദേവ്ഗണിന്റെ ഭോലാ ടീസറുകൾ പത്താൻ സിനിമക്കൊപ്പം പ്രദർശിപ്പിക്കും.