എന്റെ മാക്കം, ഒരുപാടുകാലമായി നിന്നെ കണ്ടിട്ട്, സുഖമാണോ? ഷീലയെ ചിരിപ്പിച്ച് ജയറാം

By Web Desk.19 03 2023

imran-azhar

 

മലയാളത്തിലെ നിത്യഹരിത നായികയാണ് ഷീല. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച താരം എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. പ്രേംനസീറിനൊപ്പം ഏറ്റവും അധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോഡ് ഇനി ആരും തിരുത്തുമെന്നും തോന്നുന്നില്ല.

 

മലയാള സിനിമയിലെ ജനപ്രിയ നടനാണ് ജയറാം. 'അയലത്തെ യുവാവ്' ഇമേജ് ഇപ്പോഴും നിലനിര്‍ത്തുന്ന നടനാണ് ജയറാം. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ജയറാം തന്റെ ജന്മസിദ്ധമായ കഴിവിനെ എക്കാലത്തും നെഞ്ചോട് ചേര്‍ത്തുപിടിച്ചു. എത്ര വലിയ സദസ്സിനു മുന്നിലും മിമിക്രി അവതരിപ്പിക്കാന്‍ ജയറാമിനു മടിയില്ല.

 

ഷീലയ്‌ക്കൊപ്പമുള്ള ജയറാമിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. ഫ്‌ളൈറ്റ് യാത്രയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

 

'ഞാന്‍ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്. സുഖമാണോ?' പ്രേംനസീറിന്റെ ശബ്ദത്തില്‍ ജയറാം വീഡിയോയില്‍ ചോദിക്കുന്നു. ജയറാമിന്റെ ചോദ്യം കേട്ട് ഷീല ചിരിക്കുന്നു.

 

ഇടവേളയ്ക്കു ശേഷം ഷീല മലയാള സിനിമയില്‍ തിരിച്ചെത്തിയ ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ. ചിത്രത്തില്‍ ജയറാമാണ് നായകന്‍. കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഷീല അവതരിപ്പിച്ചത്.

 

 

 

 

OTHER SECTIONS