By santhisenanhs.03 10 2022
ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളയിൽ മേളപ്രമാണിയായി നടൻ ജയറാം. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 151 വാദ്യകലാകാരന്മാർ മേളത്തിൽ പങ്കെടുത്തു . ഇത് ഒൻപതാം തവണയാണ് ജയറാമിന്റെ പ്രമാണത്തിൽ മേളം നടക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം പവിഴമല്ലിത്തറമേളത്തിൽ മേള പ്രമാണിയാകാൻ ജയറാമിന് കഴിഞ്ഞിരുന്നില്ല. കൊറോണ പ്രതിസന്ധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലനിന്നതായിരുന്നു ഇതിന് കാരണം. തുടർന്ന് രണ്ട് വർഷവും ചോറ്റാനിക്കര സത്യൻ നാരായണമാരാരായിരുന്നു മേള പ്രമാണി.