'ലാലേട്ടന്‍ എന്ന് മുതലായിരിക്കും ആ പൂര്‍ണ്ണതയില്‍ എത്തീട്ടുണ്ടാകുക? എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതലെന്ന്'; മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ജയസൂര്യ

By mathew.21 05 2021

imran-azhar



 


മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ജയസൂര്യ. കാഴ്ച ഉറച്ച നാള്‍ മുതല്‍ കാണുന്ന മുഖമാണ്, സ്വാഭാവികമായും അതിനോട് അത്ഭുതം കലര്‍ന്ന ഏത് മലയാളിക്കും ഉണ്ടാരുമെന്ന് ജയസൂര്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ജയസൂര്യയുടെ കുറിപ്പ്..


ഇന്ന് ലാലേട്ടന്റെ ജന്മദിനം ,
കാഴ്ച്ചയുറച്ച നാള്‍മുതല്‍ കാണുന്ന മുഖമാണ്. സ്വാഭാവികമായും അതിനോട് അത്ഭുതം കലര്‍ന്ന ആരാധന ഞാനെന്നല്ല ഏതു മലയാളിയ്ക്കും ഉണ്ടാവും.
ഈയടുത്തായി ചില കഥാപാത്രങ്ങള്‍ അനുഭവിക്കുമ്പോള്‍ ,അനുഭവിക്കുന്നയാളും അനുഭവവും ഒന്നായി മാറുന്ന ചില വിസ്മയ നിമിഷങ്ങള്‍ ചില കലാകാരന്‍മാര്‍ക്ക് ഉണ്ടായിട്ടുള്ളത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു ശൂന്യതയാണ് പിന്നീടും ഞാനും ആഗ്രഹിക്കുന്നത്, അന്വേഷിക്കുന്നത് . ഇതിനെകുറിച്ച് ലാലേട്ടനെ കാണുമ്പോ പലപ്പോലും ഞാന്‍ ചോദിച്ചിട്ടുണ്ട്
'ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ.. ?' ലാലേട്ടന്‍ പറയും 'മോനേ അത് നമ്മളലല്ലോ നമ്മള്‍ പ്രകൃതിയെ ഏല്‍പ്പിക്കയല്ലേന്ന്'. ഈ പ്രകൃതിയെ എല്‍പ്പിച്ച് പ്രകൃതി തന്നെയായി മാറുന്ന ആ പൂര്‍ണ്ണത , ആ വിസ്മയം അത് എത്ര കൊല്ലമെടുക്കും ഒരാള്‍ അങ്ങനെയാവാന്‍ ? ലാലേട്ടന്‍ എന്ന് മുതലായിരിക്കും ആ പൂര്‍ണ്ണതയില്‍ എത്തീട്ടുണ്ടാകുക ?എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' മുതല്‍ തന്നെയെന്ന്.
പ്രീയ ഗുരുനാഥന്
ജന്മദിനാര്‍ച്ചന
ജയസൂര്യ

 

OTHER SECTIONS