By santhisenanhs.25 09 2022
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ വികാരാധീനനായി നടൻ ജോജു ജോർജ്. മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കവേയാണ് ജോജുവിന്റെ ശബ്ദമിടറിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. കുറേ പറയണമെന്ന് വിചാരിച്ചാണ് വന്നത്. പക്ഷേ കാര്യങ്ങൾ ഇമോഷണലാണ്. എവിടെ നിന്നോ തുടങ്ങിയ യാത്ര ഇവിടെവരെ എത്തിക്കാൻ പറ്റി. ഒരുപാടുപേരുടെ സഹായം ഉണ്ടായിട്ടുണ്ട്. ബിജുവേട്ടൻ, മമ്മൂക്ക തുടങ്ങി എല്ലാവർക്കും നന്ദിയെന്ന് ജോജു പറഞ്ഞു.
നൂറിലേറെ സിനിമകളിൽ ഇതുവരെ അഭിനയിച്ചു. ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നു. പല പടങ്ങളിൽ നിന്നെല്ലാം എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട, എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. ഇതിലും വലിയ ഒരു നേട്ടം എനിക്ക് നേടാനാവുമോ എന്ന് അറിയില്ലെന്നും ജോജു പറഞ്ഞു.