By Web Desk.15 03 2023
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജോജു ജോര്‍ജ്. മിനിമം ഗ്യാരന്റിയുള്ള നടനാണ് ജോജു. കഥാപാത്രം ജോജു മോശമാക്കില്ല എന്നൊരു വിശ്വാസം പ്രേക്ഷകര്‍ക്കുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ നടന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.
ജോജു തെലുങ്കില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടന്‍ തെലുങ്കിലേക്ക് എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കിനൊപ്പമാണ് താരത്തിന്റെ അരങ്ങേറ്റം പ്രഖ്യാപിച്ചത്.
പഞ്ച വൈഷ്ണവ് തേജാണ് നായകന്‍. സായ് ധരണ്‍ തേജിന്റെ സഹോദരനാണ് പഞ്ച് വൈഷ്ണവ്. താരത്തിന്റെ നാലാമത്തെ ചിത്രമാണിത്.
നേരത്തെ തമിഴ് ചിത്രങ്ങളില്‍ ജോജു അഭിനയിച്ചിട്ടുണ്ട്. ജഗമേ തന്തിരം, ആന്തോളജി ചിത്രം പുത്തം പുതു കാലൈ വിടിയാതാ, ബഫൂണ്‍ എന്നിവയാണ് തമിഴില്‍ അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍.