By Web Desk.21 07 2021
സംവിധായകന് നടന് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ജൂഡ് ആന്തണി ജോസഫ്. ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയ ജൂഡിന്റെ പുതിയ ചിത്രം സാറാ മികച്ച അഭിപ്രായം സ്വന്തമാക്കി കഴിഞ്ഞു. പത്തോളം സിനിമകളില്‍ കാമറയ്ക്കു മുന്നിലും ജൂഡ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ജൂഡിന്റെ ആദ്യ ചിത്രത്തിലെ നായകന് നിവിന്‍ പോളിയാണ്. ആ ചിത്രം സംഭവിച്ചതിനെക്കുറിച്ചും നിവിനുമായുള്ള വ്യക്തിപരമായ അടുപ്പവും ജൂഡ് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
വളരെ നേരത്തെ സ്വതന്ത്ര സംവിധായകനാകാന്‍ സാധിച്ചതിന്റെ പ്രചോദനം നിവിന്‍ പോളിയാണെന്ന് ജൂഡ് ആന്തണി പറയുന്നു. നിവിന്‍ ആദ്യമായി അഭിനയിച്ച സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു ജൂഡ്. നിവിന്റെ പിന്തുണയില്ലായിരുന്നെങ്കില് ആദ്യ ചിത്രം ചെയ്യാന്‍ അഞ്ച് വര്‍ഷം എങ്കിലും കഴിയുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് നിവിനെആദ്യമായി പരിചയപ്പെടുന്നത്. ഒരു ബാറില്‍ വച്ചാണ് ആദ്യം മീറ്റ് ചെയ്തത്. അവന് അവന്റെ അഭിനയ മോഹത്തെക്കുറിച്ച് പറയുമായിരുന്നു. ഞാന്‍ സംവിധായകനായാല്‍ നിനക്ക് ഒരു ചായക്കടക്കാരന്റെ വേഷമെങ്കിലും തരാമെന്ന് ഞാന്‍ തമാശ പറയുമായിരുന്നു.
മലര്‍വാടി സിനിമയില്‍ വര്‍ക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ മുതല്‍ നിവിന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിത്തുടങ്ങി. നിനക്ക് ഒരു സിനിമയൊക്കെ സംവിധാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ അതിശയിച്ചു-ജൂഡ് ആന്തണി പറയുന്നു.