കാളിദാസ് ജയറാം വീണ്ടും തമിഴില്‍; കൃതിക ഉദയനിധിയുടെ പുതിയ ചിത്രത്തില്‍ നായികയായി താന്യ രവിചന്ദ്രന്‍

By mathew.07 06 2021

imran-azhar 

കൃതിക ഉദയനിധിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ താന്യ രവിചന്ദ്രനാണ് നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. റൈസ് ഈസ്റ്റ് ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുത്തം പുതുകാലൈയ് എന്നീ ചിത്രത്തിന് ശേഷം കാളിദാസ് നായകനായി എത്തുന്ന തമിഴ് ചിത്രമാണ് ഇത്. റിച്ചാര്‍ഡ് എം നാഥനാണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ഹ്രസ്വ ചിത്രത്തില്‍ കാളിദാസ് അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

 

OTHER SECTIONS