കേരള സ്‌റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് നടി കങ്കണ

By Lekshmi.26 05 2023

imran-azhar

 

കേരള സ്‌റ്റോറിക്ക് ചില സംസ്ഥാനങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് നടി കങ്കണ റണാവത്. സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നും കങ്കണ പറഞ്ഞു. ഹരിദ്വാര്‍ സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോടായിരുന്നു നടിയുടെ പ്രതികരണം.

 

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല. അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് സിനിമയും വിജയിക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്‌റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കപ്പെടുന്നത്.

 

 

OTHER SECTIONS