ബോളിവുഡിലെ ഒരു കാസനോവ എന്റെ പിന്നാലെയുണ്ട്: പിന്തുണ നൽകുന്നത് നടിയായ ഭാര്യ; ​ ആരോപണവുമായി കങ്കണ

By Lekshmi.05 02 2023

imran-azhar

 

 


ബോളിവുഡ് താരദമ്പതികൾക്കെതിരെ ആരോപണവുമായി നടി കങ്കണ.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ താരങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.ബോളിവുഡ് താരമായ ഒരു കാസനോവ തന്നെ വിടാതെ പിന്തുടരുകയാണെന്നാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്.നടി കൂടിയായ ഭാര്യയുടെ പിന്തുണയോടു കൂടിയാണ് താരമിതെല്ലാം ചെയ്യുന്നതെന്നും കങ്കണ ആരോപിക്കുന്നു.

 

 

എവിടെ പോയാലും തന്നെ ഒരാൾ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നുവെന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്.റോഡിൽ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങൾ പകർത്തുകയാണെന്നും കങ്കണ പറഞ്ഞു.

 

 

തന്റെ ഷെഡ്യൂളുകൾ എങ്ങനെയാണ് ഈ ചാരൻമാർക്ക് ലഭിക്കുന്നതെന്നും രഹസ്യമായി പകർത്തുന്ന ഈ ചിത്രങ്ങൾ കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്നും കങ്കണ ചോദിക്കുന്നു.എൻ്റെ വാട്സാപ്പ് വിവരങ്ങളും പ്രൊഫഷണൽ ഡീലുകളും വ്യക്തിജീവിത വിവരങ്ങൾ പോലും ചോർന്നതായി എനിക്കുറപ്പുണ്ട്.

 

 

ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന് നിർബന്ധിച്ച, സ്വജനപക്ഷപാത മാഫിയയുടെ കോമാളി വേഷം കെട്ടിയ ആളാണ്.അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ്.ഇപ്പോൾ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റാണെന്നും കങ്കണ തുടരുന്നു.

 

 

നിർമ്മാതാവാകാനും കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും എന്നെപ്പോലെ വസ്ത്രം ധരിക്കാനും എന്റെ വീടിന്റെ ഇന്റീരിയർ ചെയ്യാൻ വരെ അയാളിപ്പോൾ ഭാര്യയെ നിർബന്ധിക്കുകയാണ്യ എന്റെ സ്വന്തം സ്റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്തു.വർഷങ്ങളായി എന്റെ സ്റ്റൈലിസ്റ്റായിരുന്നുവർ ഇപ്പോൾ എനിക്കൊപ്പം ജോലി ചെയ്യാൻ വിസമ്മതിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

 

 

ഈ ശല്യപ്പെടുത്തുന്ന സ്വഭാവത്തെ ഭാര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുൻപ് എന്റെ സഹോദരന്റെ വിവാഹസത്ക്കാരത്തിന് ഞാൻ ഉടുത്തിരുന്ന അതേ സാരി അവളുടെ വിവാഹത്തിന് പോലും അവൾ ധരിച്ചിരുന്നു.ഇത് വിചിത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് അറിയുന്ന സിനിമ വസ്ത്രാലങ്കാരം ചെയ്യുന്ന എന്റെ സുഹൃത്ത് അടുത്തിടെ എന്നോട് മോശമായി പെരുമാറിയ യാദൃശ്ചികമെന്നോണം അവനിപ്പോൾ ഇതേ ദമ്പതികൾക്കൊപ്പമാണ് ജോലി ചെയ്യുന്നത്.

 

 

എനിക്ക് ഫണ്ട് നൽകുന്നവരോ ബിസിനസ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകൾ ഉപേക്ഷിക്കുന്നുവെന്നും കങ്കണ പറയുന്നു.ഇതിനോടകം തന്നെ കങ്കണയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.രൺബീർ- ആലിയ താരദമ്പതികൾക്കെതിരെയാണ് ആരോപണമെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റ് ചെയ്യുന്നത്.

 

 

ഇതിന് മുൻപും കങ്കണ ഇരുവർക്കുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. സഹോദരന്റെ വിവാഹസത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോൾഡൻ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ തന്റെ വിവാഹത്തിന് ധരിച്ചിരുന്നതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

OTHER SECTIONS