മൂന്ന് കുട്ടികളുള്ളവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ നല്‍കണമെന്ന് കങ്കണ

By mathew.21 04 2021

imran-azhar

 


രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്ന് നടി കങ്കണ റണാവത്ത്. അമിതമായ ജനസംഖ്യ കാരണമാണ് രാജ്യത്ത് ഇത്രയധികം മരണങ്ങള്‍ സംഭവിച്ചതെന്നും കങ്കണ ട്വറ്ററില്‍ കുറിച്ചു.


വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടതെന്നും കങ്കണ വ്യക്തമാക്കി. ഈ പ്രശ്നത്തെപ്പറ്റി സംസാരിച്ചതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി തോല്‍ക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തുവെന്നത് സത്യമാണ്, എന്നാല്‍ ഇന്നത്തെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ മൂന്ന് കുട്ടികളുള്ളവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ നല്‍കേണ്ടതുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

 

 

OTHER SECTIONS