'എന്റെ ശബ്ദം ഉയര്‍ത്താന്‍ എനിക്ക് വേറെ വേദികളുണ്ട്'; ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി കങ്കണ

By mathew.04 05 2021

imran-azhar

 

തന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. തനിക്ക് അഭിപ്രായം പറയാന്‍ വേറെയും വേദികളുണ്ട് എന്നാണ് കങ്കണ വിഷയത്തോട് പ്രതികരിച്ചത്.

'അവര്‍ അമേരിക്കക്കാരാണെന്നുള്ള എന്റെ പോയിന്റ് ട്വിറ്റര്‍ തെളിയിച്ചിരിക്കുകയാണ്, തവിട്ട് നിറമുള്ള ആളുകളെ അടിമകളായി കാണാന്‍ അഗ്രഹിക്കുന്നത് വെള്ളക്കാരില്‍ ജന്മനാ ഉള്ള കാര്യമാണ്, നമ്മള്‍ എന്ത് ചിന്തിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും എന്ത് ചെയ്യണമെന്നും അവര്‍ നമ്മളോട് പറയുന്നു. എന്റെ ശബ്ദം ഉയര്‍ത്താന്‍, എന്റെ സ്വന്തം കലയായ സിനിമ ഉള്‍പ്പെടെ പല വേദികളും എനിക്കുണ്ട്' എന്ന് കങ്കണ എഎന്‍ഐയോട് പ്രതികരിച്ചു.

 

 


നേരത്തെയും കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ വിലക്കിയിട്ടുണ്ട്. താണ്ഡവ് എന്ന വെബ് സീരിസിനെതിരായ ട്വീറ്റിനായിരുന്നു കങ്കണ വിലക്ക് നേരിട്ടത്.

 

OTHER SECTIONS