"എന്റെയും ഷാരൂഖ് ഖാന്‍ ജിയുടേതുമാണ് ഏറ്റവും വലിയ വിജയ ഗാഥകള്‍"; ഷാരൂഖ് ഖാനോട് സ്വയം ഉപമിച്ച് കങ്കണ

By Aswany Mohan K.29 04 2021

imran-azhar

 

 

ബോളിവുഡ് താരം ഷാരൂഖ് ഖാനോട് തന്നെ ഉപമിച്ച് നടി കങ്കണ റണാവത്. ഷാരൂഖിന്റെ സിനിമാ ജീവിതത്തെയും വിജയങ്ങളെയും തന്റെ വിജയഗാഥയുമായി ഉപമിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്.

 

ആദ്യ ചിത്രമായ ഗ്യാങ്ങ്സ്റ്റര്‍ പുറത്തിറങ്ങി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് കങ്കണയുടെ അഭിപ്രായ പ്രകടനം.

 

ഡല്‍ഹിയില്‍ നിന്ന് കോണ്‍വെന്റ് വിദ്യാഭ്യാസം നേടിയെത്തിയ ഷാരൂഖും ഹിമാചലിലെ ഒരു കുഗ്രാമത്തില്‍ നിന്ന് കാര്യമായ വിദ്യാഭ്യാസം നേടാതെ എത്തിയ താനും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്നും താരം ട്വീറ്റ് ചെയ്യുന്നു.

 


"15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നാണ് ഗ്യാങ്ങ്സ്റ്റര്‍ പുറത്തിറങ്ങിയത്. എന്റെയും ഷാരൂഖ് ഖാന്‍ ജിയുടെയുമാണ് ഏറ്റവും വലിയ വിജയ ഗാഥകള്‍.

 

പക്ഷേ ഷാരൂഖ് ഡല്‍ഹിയില്‍ നിന്നാണ്, കോണ്‍വെന്റ് വിദ്യാഭ്യാസം ലഭിച്ച ആളാണ്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു.

 

എന്നാല്‍, എനിക്ക് ഒരു ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കാന്‍ അറിയുമായിരുന്നില്ല, വിദ്യാഭ്യാസമില്ല, ഹിമാചലിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നായിരുന്നു എന്റെ വരവ്" എന്നാണ് കങ്കണ കുറിച്ചത്‌.

 


കങ്കണയുടെ ട്വീറ്റിന് ട്രോളുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

OTHER SECTIONS