കങ്കണ ചിത്രം വൻ പരാജയം,ആറ് കോടി രൂപ നൽകണം; തലൈവിക്കെതിരെ സീ സ്റ്റുഡിയോസ്

By Lekshmi.22 03 2023

imran-azhar

 

 

 


കങ്കണയെ കേന്ദ്രകഥാപാത്രമാക്കി എ. എൽ വിജയ് സംവിധാനം ചെയ്ത ചിത്രമാണ് തലൈവി.അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറഞ്ഞ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചുവെങ്കിലും ബോക്സോഫിസിൽ അധികം കളക്ഷൻ നേടാനായില്ല.ഇപ്പോഴിതാ നിർമാതാക്കളായ വിബ്രി മോഷന്‍ പിക്ചേഴ്സിനെതിരെ സിനിമയുടെ വിതരണ കമ്പനിയായ സീ സ്റ്റുഡിയോസ് രംഗത്ത് എത്തിയിരിക്കുകയാണ്.

 

 

 

 

ആറ് കോടി രൂപ റി ഫണ്ട് ചെയ്യണമെന്നാണ് ആവശ്യം.സീ സ്റ്റുഡിയോസ് 6 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അത് നിർമ്മാതാക്കൾ തിരികെ നൽകിയിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.കഴിഞ്ഞ രണ്ട് വർഷമായി ഇമെയിലുകളിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും പ്രത്യേകിച്ച് നടപടിയുണ്ടായില്ല.

 

 

 

 

കൂടാതെ സീ സ്റ്റുഡിയോസ് കോടതിയെ സമീപിക്കാനും ഒരുങ്ങിയിട്ടുണ്ട്.2021 സെപ്റ്റംബർ 10 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.രണ്ടാഴ്ചക്കുള്ളിൽ തന്നെ തലൈവി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു.ഇതിനെ തുടർന്ന് മള്‍ട്ടിപ്ലക്‌സുകള്‍ സിനിമ ബഹിഷ്‌കരിച്ചിരുന്നു.ബോളിവുഡ് ഹങ്കാമയുടെ റിപ്പോർട്ട്പ്രകാരം ബിഗ് ബജറ്റ് ചിത്രമായ തലൈവി ഇന്ത്യ‍യിൽ നിന്ന് 1.46 കോടി രൂപ മാത്രമാണ് നേടിയത്.

 

OTHER SECTIONS