ഹൃദയാഘാതം; നടന്‍ നിതിന്‍ ഗോപി അന്തരിച്ചു

By web desk.03 06 2023

imran-azhar

 

 

കന്നഡ ചലച്ചിത്ര ടിവി നടന്‍ നിതിന്‍ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ വീട്ടില്‍ വച്ച് നിതിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

 

കന്നഡ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു നിതിന്‍. ഹലോ ഡാഡി എന്ന സിനിമയില്‍ ഡോ. വിഷ്ണുവര്‍ദ്ധനൊപ്പം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

 

ജനപ്രിയ സീരിയല്‍ പുനര്‍ വിവാഹയിലും നിതിന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. ഹരഹര മഹാദേവ് എന്ന ഭക്തി സീരിയലിന്റെ ഏതാനും എപ്പിസോഡുകളില്‍ അഭിനയിച്ചു. നിരവധി തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിതിന്‍ ഒരു പുതിയ സീരിയല്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത മരണം.

 

 

 

 

OTHER SECTIONS