നീലിമയിൽ അലിഞ്ഞ് കരീന കപൂർ; പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

By Lekshmi.03 12 2022

imran-azhar

 

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനയും സെയ്ഫ് അലി ഖാനും.സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കരീന.മോഡലിംഗ് രംഗത്തും സജീവമായ കരീന ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.താരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.ഇപ്പോഴിതാ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് എത്തിയ താരങ്ങളുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.ഇടയ്ക്കിടെ കുടുംബ ചിത്രങ്ങളും മക്കൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും കരീന ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.9.8 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ കരീനയെ ഫോളോ ചെയ്യുന്നത്.

 

 

നീല നിറത്തോടാണ് കരീനയ്ക്ക് കൂടുതൽ താല്പര്യം.ആകാശ നീല നിറത്തിലെ ഗൗൺ അണിഞ്ഞാണ് കരീന ഇത്തവണ എത്തിയിരിക്കുന്നത്.തൂവെള്ള നിറത്തിലെ സ്യൂട്ടും പാന്റും അണിഞ്ഞാണ് സെയ്ഫ് അലി ഖാൻ എത്തിയത്.സിംപിൾ ലുക്കിലാണ് കരീനയെ ചിത്രങ്ങളിൽ കാണാനാവുക.ഡയമണ്ടിന്റെ ഒരു മോതിരം മാത്രമാണ് താരം ആഭരണമായി ധരിച്ചിരിക്കുന്നത്.കണ്ണുകൾക്കും ചുണ്ടുകൾക്കും ആണ് മേക്കപ്പ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

 

 

ഈ മാസം ഒന്നിന് ആണ് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയത്. ഷാരൂഖ് ഖാൻ, എ ആർ റഹ്‌മാൻ, പ്രിയങ്ക ചോപ്ര, കാജോൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.പ്രഭാസും കൃതി സനോനും പ്രധാന വേഷത്തിൽ എത്തുന്ന ആദിപുരഷ് ആണ് സെയ്ഫ് അലി ഖാന്റേതായി ഇനി പുറത്ത് വരാനുള്ള ചിത്രം.രാമായണത്തെ ആസ്‌പദമാക്കി എത്തുന്ന ചിത്രത്തിൽ രാവണനായാണ് സെയ്ഫ് ചിത്രത്തിൽ എത്തുക.അതേസമയം നിർമ്മാണ രംഗത്തേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ് നടി കരീന കപൂർ.

 

 

 

 

OTHER SECTIONS