By santhisenanhs.28 10 2022
ഭര്‍ത്താവിന്റെ ഏറ്റവും പ്രിയങ്കരവും എന്നാല്‍ ശല്യവുമായ സ്വഭാവമെന്തെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കത്രീന കൈഫ്. ഉറക്കം വരാതിരിക്കുമ്പോള്‍ തന്നെ ഉറങ്ങാന്‍ സഹായിക്കുന്നത് വിക്കി കൗശലിന്റെ പാട്ടാണെന്നാണ് കത്രീന കൈഫ് പറഞ്ഞത്.
വിക്കിയുടെ ഇഷ്ടമുള്ള ശീലം എന്ന് പറയുമ്പോള്‍ അത് പാട്ടും ഡാന്‍സുമാണ് എന്നാണ് എനിക്ക് തോന്നുന്നത്. വിക്കി നന്നായി പാടും. അത് കേള്‍ക്കാനും വിക്കി ഡാന്‍സ് ചെയ്യുന്നത് കാണാനുമെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതെനിക്ക് വളരെയധികം സന്തോഷം നല്കുന്ന കാര്യമാണ്. ചിലപ്പോഴൊക്കെ എനിക്ക് ഉറക്കം വരാത്തപ്പോള്‍ പാട്ട് പാടിത്തരാന്‍ ഞാന്‍ വിക്കിയോട് പറയാറുണ്ട് എന്നും കത്രീന കൈഫ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9നാണ് വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ച് രാജസ്ഥാനിലായിരുന്നു വിവാഹച്ചടങ്ങ് നടന്നത്.