സല്‍മാന്റെ 'ടൈഗര്‍ 3' പുനരാരംഭിക്കുന്നു; കത്രീന കൈഫ് ഉടന്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

By mathew.10 06 2021

imran-azhar

 

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടൈഗര്‍ 3'. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച ചിത്രം പുനരാരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിലെ നായിക കത്രീന കൈഫ് ഉടന്‍ ഷൂട്ടിംഗിനായി ജോയിന്‍ ചെയ്യുമെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായാണ് ഷൂട്ടിംഗ് പുനരാരംഭിക്കുന്നത്. പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന ടൈഗര്‍ 3. ഇമ്രാന്‍ ഹഷ്മി ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

ചിത്രത്തിനായി ഒരുക്കിയ സെറ്റ് ടൗട്ടെ ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന് എട്ട് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു.

 

OTHER SECTIONS