കീര്‍ത്തി സുരേഷ് ചിത്രം ദസറ; വമ്പൻ അപ്‍ഡേറ്റുമായി ശ്രീകാന്ത് ഒഡേല

By Lekshmi.28 03 2023

imran-azhar

 

 

കീര്‍ത്തി സുരേഷ് ചിത്രം ദസറ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്.ദസറയില്‍ നാനിയാണ് നായകനായി എത്തുന്നത്.ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്.'ദസറ 'എന്ന പുതിയ ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 36 മിനിട്ടും ആണെന്നാണ് സംവിധായകൻ ശ്രീകാന്ത് ഒഡേല അറിയിച്ചിരിക്കുന്നത്.

 

 

 

മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെന്നെല'യായി കാഴ്‍ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു.കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 'ദസറ' മറ്റൊരു പൊൻതൂവല്‍ ആകുമെന്നും ശ്രീധര്‍ പിള്ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ നാനി പറഞ്ഞിരുന്നു.

 

 

 


സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

 


ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് 'ഭോലാ ശങ്കറി'ല്‍ അഭിനയിക്കുന്നത്.

OTHER SECTIONS