By Lekshmi.15 05 2023
വിവാദങ്ങൾക്കിടയിൽ കേരള സ്റ്റോറി 150 കോടി ക്ലബിലേക്ക്.അദാ ശർമ അഭിനയിച്ച ചിത്രം 150 കോടി കളക്ഷനിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.ഞായറാഴ്ചത്തെ കളക്ഷനിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് പറഞ്ഞു.
മെയ് 14 ഞായറാഴ്ച 24 കോടിയാണ് വിവിധ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്.മെയ് 5ന് സിനിമ റിലീസ് ചെയ്തശേഷം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്.വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടി രൂപയുമായി കളക്ഷൻ.സിനിമയുടെ ആകെ വരുമാനം 136.74 കോടിയായി.
ബോക്സോഫീസിൽ സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു.സൽമാൻ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 110 കോടി രൂപയാണ്.