By Greeshma padma.02 11 2021
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന് ഇന്ന് പിറന്നാള്‍.മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായ ശേഷം മന്നത്ത് വീട്ടില്‍ നടക്കുന്ന ആദ്യ ആഘോഷമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മകന്‍ അറസ്റ്റിലായത് മുതല്‍ ഷാരൂഖിനും കുടുംബവും നേരിടേണ്ടി വന്നത് വലിയ മാനസിക സംഘര്‍ഷമായിരുന്നു.ഗൗരി ഖാന്റെ പിറന്നാളും ഷാരൂഖിന്റേയും ഗൗരി ഖാന്റേയും വിവാഹ വാര്‍ഷികവുമെല്ലാം കടന്നു പോയത് ആഘോങ്ങളില്ലാതെയായിരുന്നു.ഈ ദിവസങ്ങളില്‍ വീട്ടില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ പോലും ഗൗരി അനുവദിച്ചിരുന്നില്ല.
ഷാരൂഖ് ഖാന് ഇന്ന് 56ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചത്. മുംബൈയിലെ മന്നത്ത് വീട്ടിലാണ് ഇക്കുറി പിറന്നാള്‍ ആഘോഷം. ഇതിനായി ഇന്നലെ തന്നെ വീട് ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു.
പതിവ് പോലെ പോസ്റ്ററുകളും ബാനറുകളുമായി വസതിയ്ക്ക് മുന്‍പില്‍ ആരാധകരും തടിച്ച് കൂടിയിട്ടുണ്ട്. വസതിയ്ക്ക് പുറത്ത് മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമെല്ലാമാണ് സൂപ്പര്‍ സ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം ആരാധകര്‍ ഗംഭീരമാക്കുന്നത്. ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ഷാരൂഖിന്റെ വസതിയ്ക്ക് മുന്‍പില്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. സാധാരണയായി പിറന്നാള്‍ ആഘോഷത്തിനായി നിരവധി സുഹൃത്തുക്കളാണ് ഷാരൂഖിന്റെ വസതിയില്‍ എത്തുക.
എന്നാല്‍ പതിവിന് വിപരീതമായി കുടുംബത്തിനൊപ്പം മാത്രമാണ് ഇക്കുറി ഷാരൂഖ് പിറന്നാള്‍ ആഘോഷിക്കുന്നത്. സുഹൃത്തുക്കളോട് വീട് സന്ദര്‍ശിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.