By santhisenanhs.02 10 2022
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖര്‍ സൽമാന്‍ നായകനാകുന്ന കിങ് ഓഫ് കൊത്ത.
ചിത്രത്തില്‍ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തും എന്നാണ് സൂചനകൾ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെന്ന തരത്തിൽ പ്രചരിക്കുന്ന ദുൽഖറും ഗോകുലും ഒന്നിച്ചുള്ള ഒരു ചിത്രവും വൈറലാണ്.
ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ് എന്‍. ചന്ദ്രനാണ് തിരക്കഥ ഒരുക്കുന്നത്.