ആഡംബര കാറുകള്‍,50 കോടി വിലമതിക്കുന്ന വീട്; ക്രിക്കറ്റ് താരം രാഹുലിന് ലഭിച്ച വിവാഹ സമ്മാനങ്ങൾ

By Lekshmi.26 01 2023

imran-azhar

 

 

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരം അതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം.ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.ഇപ്പോഴിതാ താര ദമ്പതികൾക്ക് ലഭിച്ച വിവാഹ സമ്മാനങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്.

 

 


അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനിൽ ഷെട്ടി ഇരുവർക്കും സമ്മാനമായി നൽകിയത് 50 കോടി വില വരുന്ന വീടാണ്.ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 1.64 കോടി വിലവരുന്ന ഔഡി കാറും നടൻ ജാക്കി ഷെറോഫ് 30 ലക്ഷം വിലവരുന്ന വാച്ചും സമ്മാനമായി നൽകി.നടൻ അർജുൻ കപൂർ 1.5 കോടി വിലവരുന്ന ഡൈമണ്ട് നെക്‌ലെസാണ് സമ്മാനമായി നൽകിയത്.

 

 


ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി 2.17 കോടി വിലവരുന്ന ഔഡി കാറും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോനി 80 ലക്ഷം രൂപ വിലവരുന്ന കവാസാക്കി നിൻജ ബൈക്കുമാണ് സമ്മാനമായി നൽകിയത്.അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. വിവാഹത്തിന് ശേഷം രാഹുല്‍ ഇന്‍സ്റ്റ്ഗ്രാമിലിട്ട പോസ്റ്റിന് താഴെ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ചത്.

 

OTHER SECTIONS