ത്രില്ലടിപ്പിക്കാന്‍ രജിഷയും പ്രിയ വാര്യരും എത്തുന്നു, ഒപ്പം വിനയ് ഫോര്‍ട്ടും

By web desk.01 06 2023

imran-azhar



 

രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കൊള്ള. ബോബി സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ജൂണ്‍ 9 ന് ചിത്രം തിയേറ്ററുകളിലെത്തും.

 

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് കൊള്ള. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സണ്‍, പ്രേംപ്രകാശ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി രജീഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. രവി മാത്യു പ്രൊഡക്ഷന്‍സും ചിത്രവുമായി സഹകരിക്കുന്നു.

 

സംഗീതം ഷാന്‍ റഹ്‌മാന്‍. ക്യാമറ രാജനേല്‍ മോഹന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രവി മാത്യു. എഡിറ്റര്‍ അര്‍ജുന്‍ ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെബീര്‍ മലവട്ടത്ത്. കലാസംവിധാനം രാഖില്‍. കോസ്റ്റിയൂം സുജിത്ത്. മേക്കപ്പ് റോണക്‌സ്. ടൈറ്റില്‍ ഡിസൈന്‍ പാലായി ഡിസൈന്‍സ്. ഡിസൈനര്‍ ജിസന്‍ പോള്‍. പിആര്‍ഒ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി. സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി. അയ്യപ്പന്‍ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

 

 

 

OTHER SECTIONS