കുഞ്ചാക്കോ ബിജുമേനോൻ കൂട്ടുകെട്ട്; പുതിയ ചിത്രവുമായി മാർട്ടിൻ പ്രക്കാട്ട്

By Lekshmi.16 03 2023

imran-azhar

 

കുഞ്ചാക്കോ ബിജുമേനോൻ കൂട്ടുകെട്ടിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമ.രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.എറണാകുളം ഗോകുലം പാർക്കിൽ നടന്ന 'പ്രണയവിലാസം' സക്‌സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനമുണ്ടായത്.

 

 

 

ചിത്രത്തിൽ ബിജു മേനോൻ സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മല്ലുസിംഗ്, സീനിയേഴ്‌സ്,സ്പാനിഷ് മസാല,ഓർഡിനറി,ത്രീ ഡോട്‌സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിംഗ്‌സ്, ട്വൻറി 20, കഥവീട് എന്നിങ്ങനെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച ആ ഹിറ്റ് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുകയാണ്.

 

 

 

ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാകും സിനിമ നിർമ്മിക്കുക.

 

 

 

 

OTHER SECTIONS