കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന എന്താടാ സജി; രണ്ടാമത്തെ വീഡിയോ സോംഗ് പുറത്തിറങ്ങി

By Lekshmi.19 03 2023

imran-azhar

 


ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "എന്താടാ സജിയിലെ" രണ്ടാമത്തെ വീഡിയോ സോംഗ് പുറത്തിറങ്ങി.'ആത്മാവിന്' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.വില്യം ഫ്രാൻസിസിന്റേതാണ് സംഗീതം.നിത്യാ മാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

 

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്.നിവേദ തോമസ് നായികയായി എത്തുന്ന ചിത്രം ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ്.

 

 

 

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ക്യാമറ: ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ്: രതീഷ് രാജ്, ഒറിജിനൽ ബാക്ക്‌ഗ്രൗണ്ട് സ്‌കോർ: ജെക്ക്‌സ് ബിജോയ്.

 

 

 

OTHER SECTIONS