ലാലു അലക്‌സിന്റെ മകള്‍ വിവാഹിതയായി, ഡാന്‍സ് ചെയ്ത് താരം

By Web Desk.30 08 2023

imran-azhar

 

 

 

നടന്‍ ലാലു അലക്‌സിന്റെ മകള്‍ സിയ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം, ക്‌നാനാ. ആചാരപ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു. ടോബിയാണ് വരന്‍.

 

 

നൃത്തം ചെയ്താണ് മകളെയും മരുമകനെയും ലാലു അലക്‌സ് വേദിയിലേക്ക് വരവേറ്റത്. ബെറ്റിയാണ് ലാലു അലക്‌സിന്റെ ഭാര്യ. സിയയെ കൂടാതെ ബെന്‍, സെന്‍ എന്നീ രണ്ട് ആള്‍മക്കള്‍ കൂടി ലാലു അലക്‌സിനുണ്ട്.

 

 

250 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലാലു അലക്‌സ് 45 വര്‍ഷമായി സിനിമയില്‍ സജീവമാണ്. നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം സിനിമയില്‍ തിളങ്ങി.

 

 

 

 

 

 

OTHER SECTIONS