വി ആർട്ട് വാട്ടർ അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ 'ലോക്കറി'ന് ഒന്നാം സ്ഥാനം

By sisira.23 03 2021

imran-azhar

 

 

സ്‌പെയിനിൽ വച്ച് വി ആർ വാട്ടർ ഫൗണ്ടേഷൻ സംഘടിപ്പിച്ച അഞ്ചാമത് വി ആർട്ട് വാട്ടർ അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ ഒന്നാം സ്ഥാനം മലയാളിയായ ആർ സെൽവരാജ് സംവിധാനം ചെയ്ത ലോക്കറിന്.

 

പ്രസ്തുത വിഭാഗത്തിൽ ഇന്ത്യയിലേക്ക് ഇത്തരമൊരു അവാർഡ് എത്തുന്നത് ഇതാദ്യമായാണ്. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയാണ് സെൽവരാജ്.

 

ചിത്ര സംയോജനം, ശബ്ദമിശ്രണം എന്നിവ നിർവഹിച്ചിരിക്കുന്നത് സർവകലാശാലയിലെതന്നെ ചലച്ചിത്രപഠനം ഗവേഷക വിദ്യാർഥിയായ മർഷൂഖ് ബാനു ആണ്.

 

ലോക ജലദിനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.കാലാവസ്ഥ വ്യതിയാനമായിരുന്നു ഹ്രസ്വചലച്ചിത്രമേളയുടെ വിഷയം.

 

ജലസംരക്ഷണത്തിന്റെ ആവശ്യകത പറയുന്ന ലോക്കർ 131 രാജ്യങ്ങളിൽ നിന്നുള്ള 3362 ചിത്രങ്ങൾക്കൊപ്പം മത്സരിച്ചാണ് ഒന്നാമതെത്തിയത്.

 

മൈക്രോ ഫിക്ഷൻ, മൈക്രോ അനിമേഷൻ, മൈക്രോ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. 3000 യൂറോയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

OTHER SECTIONS