എം എ യൂസഫലിയുടെ സഹോദര പുത്രിയുടെ വിവാഹം; രാജകീയം, താരസമ്പന്നം!

By web desk.06 06 2023

imran-azhar

 

 

താരസമ്പന്നമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സഹോദര പുത്രിയുടെ വിവാഹം. ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ തൃശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം എ അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമയാണ് വിവാഹിതയായത്.

 

 

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, ദിലീപ് എന്നിവര്‍ കുടുംബ സമേതം വിവാഹത്തിനെത്തി. നടന്‍ ജോജു ജോര്‍ജ്, നിര്‍മാതാവ് ആന്റോ ജോസഫ്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി അപര്‍ണ ബാലമുരളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

അബുദാബി എമിറേറ്റ്‌സ് പാലസിലായിരുന്നു ചടങ്ങുകള്‍. ദുബായ് സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍, കണ്ണൂര്‍ എം എം റെസിഡന്‍സ് മുസ്തഫ മുല്ലിക്കോട്ടിന്റെയും റഷീദയുടെയും മകന്‍ മുജീബാണ് വരന്‍.

 

 

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ഇറ്റാലിയന്‍ സ്ഥാനപതി ലോറന്‍സോ ഫനാറസ അയര്‍ലന്‍ഡ് സ്ഥാനപതി അലിസണ്‍ മില്‍ട്ടണ്‍, പി വി അബ്ദുള്‍ വഹാബ് എം പി, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ജോയ് ആലുക്കാസ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

 

OTHER SECTIONS