മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, മാധവ് സുരേഷ് ഗോപി സിനിമയിലേക്ക്

By Web Desk.05 11 2022

imran-azhar

 

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് മലയാള സിനിമയിലേക്ക്. സിനിമാപ്രവേശത്തിനു മുന്നോടിയായി മാധവ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി.

 

സുരേഷ് ഗോപി നായകനായി കോസ്‌മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും.

 

സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.

 

അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ ഹിറ്റായ ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

 

 

 

 

OTHER SECTIONS