ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്; വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍

By Lekshmi.02 12 2022

imran-azhar

 

 

ചെന്നൈ: അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്.സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം.ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ് ഫോണുകൾക്ക് മധുമോഹന്റെ മറുപടി.

 

ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺകോൾ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്.ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ഈ ചെയ്തിരിക്കുന്നത് തെറ്റാണ്.കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ല.ഇപ്പോൾ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണുള്ളത്.
ചെന്നൈയിൽ താമസിച്ചു വരുന്ന മധു മോഹൻ ചാനലുകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു വരുകയാണ്.

 

തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷൻ താരമായ മധുമോഹൻ, പല ജനപ്രിയ പരമ്പരകളുടെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. മലയാളത്തിൽ മെഗാ സീരിയലുകൾ അവതരിപ്പിച്ചു വാൻ വിജയം നേടിയിട്ടുള്ള മധു മോഹൻ, ദൂരദർശനു വേണ്ടി ടെലിഫിലിമുകളും പരമ്പരകളും നിർമിച്ചിട്ടുണ്ട്.

 

OTHER SECTIONS