'മേജര്‍' ജൂണ്‍ 2ന് എത്തില്ല; റിലീസ് നീട്ടിയതായി അണിയറപ്രവര്‍ത്തകര്‍

By mathew.26 05 2021

imran-azhar

 

 


മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'മേജര്‍' എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. ജൂണ്‍ 2നായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 2008ലെ മുംബൈ ഭീകരാക്രമണത്തിലായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു വരിച്ചത്.


കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. അദിവി ശേഷ് ആണ് ചിത്രത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിന്ദി, തെലുങ്ക് ഭാഷകള്‍ക്ക് പുറമേ മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

 

OTHER SECTIONS