റെക്കോഡുകള്‍ തകര്‍ത്ത് 2018, ഒടിടിയില്‍ എത്തുന്നു, വിശദ വിവരങ്ങള്‍ അറിയാം

By web desk.30 05 2023

imran-azhar

 


ആഗോളതലത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള ചിത്രം 2018, ഇനി ഒടിടിയില്‍ കാണാം. മേയ് 5 ന് തിയേറ്ററുകളിലെത്തിയ ചിത്രം, ജൂണ്‍ 7 നാണ് ഒടിടിയില്‍ എത്തുന്നത്. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക, ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഒടിടി റിലീസ് സോണി ലിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

മലയാളത്തിലെ അത്ഭുത ചിത്രമായി മാറുകയാണ് 2018. പ്രളയത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മലയാളി നേരിട്ട ദുരന്തത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം ബോക്‌സോഫിസീ റെക്കോഡുകള്‍ തകര്‍ത്തുമുന്നേറുകയാണ്.

 

ആദ്യ ദിനത്തില്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യുഎഇയിലും ജിസിസിയിലും ചിത്രം വന്‍ വിജയമായി. ഒപ്പം യുഎസിലും യൂറോപ്പിലും അസാധാരണ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ഈയിടെ സൗത്ത് കൊറിയയിലും ചിത്രം റിലീസ് ചെയ്തു.

 

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിര അണിനിരന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, അജു വര്‍ഗീസ്, ശിവദ, വിനീത കോശി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

 

 

 

OTHER SECTIONS