By web desk.29 05 2023
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ് സുരേഷേട്ടന്റെയും സുമലത ടീച്ചറിന്റേയും സേവ് ദ ഡേറ്റ് വീഡിയോ. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയായിരുന്നു ഏറെ വൈറലായ ആ വീഡിയോ. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയം എന്നാണ് സിനിമയുടെ പേര്. രതീഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും. സിനിമയുടെ ചിത്രീകരണം പയ്യന്നൂരില്‍ തുടങ്ങി.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് സുരേശനും സുമലതയും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാളും ജെയ് കെയും വിവേക് ഹര്‍ഷനുമാണ് സഹ നിര്‍മാതാക്കള്‍. സബിന്‍ ഊരാളുക്കണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ കെ മുരളീധരന്‍. എഡിറ്റര്‍ ആകാശ് തോമസ്. സംഗീതം ഡോണ്‍ വിന്‍സെന്റ്. ക്രിയേറ്റീവ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്.
ആര്‍ട് ഡയറക്ഷന്‍ ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശേരി. സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈന്‍ അനില്‍ രാധാകൃഷ്ണന്‍. മിക്‌സിംഗ്, സിനോയ് ജോസഫ്. ഗാനങ്ങള്‍ വൈശാഖ് സുഗുണന്‍. കോസ്റ്റിയൂം ഡിസൈനര്‍ ലിജി പ്രേമന്‍. സ്‌പെഷ്യല്‍ കോസ്റ്റിയൂം സുജിത്ത് സുധാകരന്‍. മേക്കപ്പ് ലിബിന്‍ മോഹന്‍. സ്റ്റണ്ട് മാഫിയ ശശി.