തരംഗമാകാന്‍ മമ്മൂട്ടിയുടെ മഹാദേവ്; ചിത്രം അഞ്ചു ഭാഷകളില്‍

By Web Desk.01 03 2023

imran-azhar

 


തെലുങ്കില്‍ നിന്ന് മികച്ച കഥാപാത്രങ്ങള്‍ മമ്മൂട്ടിയെ തേടി എത്തിയിട്ടുണ്ട്. സ്വാതികിരണം, യാത്ര എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ യാത്ര തരംഗമായി മാറി. യാത്രയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. തെലുങ്കില്‍ ഒരുക്കിയ ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തുന്നുണ്ട്.

 

സുരേന്ദ്ര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഖില്‍ അക്കിനേനിയും പ്രധാന വേഷത്തില്‍ എത്തുന്നു. സ്‌പൈ ആക്ഷന്‍, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സുരേന്ദര്‍ റെഡ്ഡിയാണ്.

 

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. ഈ പാന്‍ ഇന്ത്യന്‍ ചിത്രം ഏപ്രില്‍ 28 ന് പ്രദര്‍ശനത്തിനെത്തും.

 

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിന് ആണ്. ഹിപ് ഹോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീന്‍ നൂലിയുമാണ്.

 

ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്.

 

 

 

 

OTHER SECTIONS