By Web Desk.17 03 2023
മമ്മൂട്ടിയെ കാണാൻ കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും.വയനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ് സംഘം എത്തിയത്.കേരള - കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍ക്കാ
ടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്‍മാരായ ശേഖരന്‍ പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
മ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് വസ്ത്രങ്ങള്‍ നല്‍കിയത്.28 ഓളം കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും വസ്ത്രങ്ങള്‍ നല്‍കിയാണ് സംഘത്തെ നടന്‍ സ്വീകരിച്ചത്.മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് വസ്ത്രങ്ങള്‍ നല്‍കിയത്.
തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും ഓരോ വീടുകളില്‍ എത്തി നിവാസികളായ മറ്റെല്ലാവര്‍ക്കും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു.