ദ പ്രീസ്റ്റ് ഇനി വീട്ടിലിരുന്നു കാണാം; ഏപ്രില്‍ 14 മുതല്‍ ആമസോണ്‍ പ്രൈമില്‍

By Web Desk.09 04 2021

imran-azhar

 


ദ പ്രീസ്റ്റ് ആമസോണ്‍ പ്രൈം വീഡിയോയിലേക്ക്. മമ്മൂട്ടിയും മഞ്ജുവാര്യരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഏപ്രില്‍ 14 മുതല്‍ പ്രേക്ഷകര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആസ്വദിക്കാം.

 

നവാഗതന്‍ ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം. ചിത്രത്തില്‍ മമ്മൂട്ടി ഫാദര്‍ ബെനഡിക്ട് എന്ന പുരോഹിതന്റെ വേഷത്തിലാണ് എത്തുന്നത്.

 

നിഖില വിമല്‍, സാനിയാ ഇയ്യപ്പന്‍, ബേബി മോണിക്ക, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടിജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

 

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വിഎന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

സംവിധായകന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്.

 

 

 

 

OTHER SECTIONS