മുടിയൊക്കെ വെട്ടി ആള് നല്ല സ്മാര്‍ട്ടായല്ലോ! എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടേ

By Web Desk.31 10 2022

imran-azhar

 


രാഷ്ട്രീയത്തിലെ സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. 79 പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വീട്ടിലെത്തിയാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

 

മുടിയൊക്കെ വെട്ടിയപ്പോള്‍ ആള് നല്ല സ്മാര്‍ട്ടായല്ലോ എന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

 

 

ഏറെ നേരം മമ്മൂട്ടി ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു. നിര്‍മാതാക്കളായ ആന്റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

 

OTHER SECTIONS