പോണി ടെയ്ല്‍ മുടി, കൂളിംഗ് ഗ്ലാസ്, സ്‌റ്റൈലിഷ് ലുക്ക്, ബസൂക്ക സൂപ്പറാണ്!

By web desk.02 06 2023

imran-azhar

 

 

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. പോണി ടെയ്ല്‍ മുടിയും കൂളിംഗ് ഗ്ലാസുമായി സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍ എത്തുന്നത്. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കുന്നത്.

 

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ബസൂക്കയുടെ തിരക്കഥ ഒരുക്കിയതും ഡിനോ തന്നെ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഗൗതം മേനോനും എത്തുന്നു.

 

സരിഗമ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദീന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാപിള്ള എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

 

സംഗീതം മിഥുന്‍ മുകുന്ദന്‍. ഛായാഗ്രഹണം നിമേഷ് രവി. എഡിറ്റിംഗ് നിഷാദ് യൂസഫ്. കലാസംവിധാനം അനിസ് നാടോടി. കോസ്റ്റിയൂം സമീറ സനീഷ്. മേക്കപ്പ് ജിതേഷ് പൊയ്യ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുജിത് സുരേഷഅ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ.

 

 

 

 

 

OTHER SECTIONS