ഫാൻസ് പിള്ളേര് പൊളിച്ചു; അഭിനന്ദനവുമായി മമ്മൂക്ക

By santhisenanhs.02 08 2022

imran-azhar

 

മമ്മൂട്ടി ഫാൻസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മമ്മൂക്കയുടെ അഭിനന്ദനങ്ങൾ ലഭിച്ചു. എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മൂക്ക-ബി.ഉണ്ണികൃഷ്ണൻ ചിത്രത്തിൻ്റെ സെറ്റിൽ വെച്ചായിരുന്നു പ്രോഗ്രാം നടന്നത്. ഒരു കൊല്ലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന ഡയറി മമ്മൂക്ക പരിശോധിക്കുകയും ഈ പ്രവർത്തനങ്ങൾ വളരെ സന്തോഷം തരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. MFWAI സംസ്ഥാന പ്രസിഡന്റ് അരുൺ സംസ്ഥാന രക്ഷാധികാരികൾ ആയ ഭാസ്കർ, അശോകൻ, ജില്ലാ സെക്രട്ടറി റഫീഖ്, ട്രഷറർ നൗഫൽ, വൈസ് പ്രസിഡന്റ് സജീർ, ജോയിന്റ് സെക്രട്ടറി ശ്യാം, എക്‌സിക്യൂട്ടീവ് മെമ്പർമാരായ ബൈജു, വിമൽ എന്നിവർ പങ്കെടുത്തു.

 

OTHER SECTIONS