By Lekshmi.04 02 2023
അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്.നേരത്തേ കണ്ടെത്തി മതിയായ ചികിത്സ നൽകിയാൽ മറ്റേത് രോഗത്തേയും പോലെ കാൻസറിനെയും അതിജീവിക്കാം.സിനിമാതാരം മംമ്ത മോഹൻദാസും കാൻസറിനെ അതിജീവിച്ചതിനെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മറ്റൊരു കാൻസർ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ മംമ്ത പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.മനോഹരമായ ക്യാപ്ഷനോടെ തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മംമ്ത.കാൻസർ എന്നത് യഥാർഥമാണെന്നും എന്നാൽ നിങ്ങൾ വേണമെന്നു വിചാരിച്ചാൽ അതിനെ താൽക്കാലികമാക്കാം എന്നും കുറിക്കുകയാണ് മംമ്ത.
അവനവനോട് അൽപം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത കുറിക്കുന്നു.ലോക കാൻസർ ദിനത്തിൽ തന്നോടുള്ള ചെറിയ ഓര്‍മപ്പെടുത്തലാണിതെന്നും സുഖംപ്രാപിക്കട്ടെയെന്നും പറഞ്ഞാണ് മംമ്ത കുറിപ്പ് അവസാനിപ്പിക്കുന്നത്.ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്ന് മംമ്ത മുമ്പ് പറഞ്ഞിരുന്നു.
അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുവെന്നും മംമ്ത പറഞ്ഞിട്ടുണ്ട്.